KeralaNews

യുപിയിലെ വിജയം വര്‍ഗീയവാദികള്‍ക്കുള്ള മറുപടി; കുമ്മനം

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ബി.ജെ.പി വിജയത്തെ പരാമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഉത്തർപ്രദേശിലെ വിജയം വർഗ്ഗീയ വാദികൾക്കും കളള പ്രചാരകർക്കും ഉളള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ച് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുളള താക്കീതാണ് ബി.ജെ.പിക്കുണ്ടായ ഉജ്ജ്വല വിജയം.

നോട്ട് നിരോധനത്തിന്റെ പേരിൽ രാജ്യമെങ്ങും കളള പ്രചരണം നടത്തിയ സി.പി.എം ഇനിയെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും പണത്തിനായി ക്യു നിന്ന ജനങ്ങൾ ക്യൂ നിന്ന് ബിജെപിയെ തോൽപ്പിക്കുമെന്നു പറഞ്ഞ തോമസ് ഐസക്കിന് ഇപ്പോഴെങ്കിലും യാഥാർഥ്യം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നവെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജന രാഷ്ട്രീയം അല്ല മറിച്ച് വികസന രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന പ്രചാരണവും അസ്ഥാനത്തായി. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് ഇതൊരു മാതൃകയാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button