കല്‍പ്പറ്റ: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കൂടുതല്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്താന്‍ മാനന്തവാടി രൂപതയുടെ തീരുമാനം. പള്ളികളിലെ ഓഫീസ് മുറികളിലും മറ്റും സിസിടിവി ക്യാമറകള്‍, വസ്ത്രം മാറാന്‍ പ്രത്യക മുറി തുടങ്ങിയ വേണമെന്നാണ് നിര്‍ദേശം.
എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതറിയിക്കാനും പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും മാനന്തവാടി രൂപത തീരുമാനിച്ചു. മാനന്തവാടി രൂപതയിലെ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
രൂപതയുടെ ഈ മുന്‍കരുതല്‍ നടപടികള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്കിടയാക്കാതെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് രൂപതയുടെ തീരുമാനം. കൊട്ടിയൂര്‍ പീഡനം വിശ്വാസി സമൂഹത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് എല്ലാ ഇടവകകളിലും പ്രശ്നപരിഹാര സമിതി രൂപീകരിക്കണമെന്നാണ് നിര്‍ദേശം.
പള്ളികളില്‍ അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ലെന്നും യോഗം വിലയിരുത്തി. അള്‍ത്താര ബാലികമാരുണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറാന്‍ പള്ളിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പറഞ്ഞു. ഇടവകയിലെ വികാരിയെയും അസിസ്റ്റന്റ് വികാരിയെയും മാത്രമേ രാത്രിയില്‍ പള്ളിമുറിയില്‍ തങ്ങാന്‍ അനുവദിക്കുകയുള്ളു.
തുറന്ന സ്ഥലങ്ങളില്‍വെച്ച് കൗണ്‍സിലിംഗ് നടത്തുക. ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരെ വിദേശയാത്രയ്ക്ക് കൊണ്ടുപോകുന്നതിനും രൂപത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികരെ സംബന്ധിച്ച് വിശ്വാസികള്‍ക്ക് ആക്ഷേപങ്ങളുണ്ടെങ്കില്‍ പരാതി അറിയിക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു. കുര്‍ബാനയ്ക്കിടെ വ്യക്തികളെ തോജാവധം ചെയ്യുന്നത് വൈദികര്‍ അത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments