ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു. ഹോളി ആഘോഷിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനികളോട് ഈ ക്രുരത കാണിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലാണ് ഇങ്ങനെയൊരു നടപടി. അതേസമയം, ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 12 വൈകിട്ട് ആറുമുതല്‍ മാര്‍ച്ച് 13 രാവിലെ ഒന്പതുവരെ ഹോസ്റ്റലില്‍ താമസിക്കുന്നവരെയും വനിതാ അതിഥികളെയും ഹോസ്റ്റലില്‍നിന്നു പുറത്തുപോകുന്നതു വിലക്കിയിട്ടുണ്ട്. ഹോളി ആഘോഷിക്കണമെന്നുള്ളവര്‍ക്ക് ഹോസ്റ്റലിലെ റെസിഡന്‍ഷ്യല്‍ ബ്ലോക്കിനുള്ളില്തന്നെ അതിനു സൗകര്യമുണ്ട്. സര്‍വകലാശാലയ്ക്കു കീഴിലെ മേഘ്ദൂത് ഹോസ്റ്റലിലെ താമസക്കാര്‍ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോസ്റ്റല്‍ അന്തേവാസികള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അതേസമയം, കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments