തിരുവനന്തപുരം: തലസ്ഥാന നഗരി ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് സാക്ഷ്യം വഹിച്ചു. ഇതിനിടയില്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് പരിക്കേറ്റു. ആറ്റുകാല്‍ ക്ഷേത്രത്തിലെ കമാനം തകര്‍ന്നാണ് പരിക്കേറ്റത്. ക്ഷേത്രത്തില്‍ താത്കാലികമായി നിര്‍മിച്ച കമാനമാണ് തകര്‍ന്നത്.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലടി സ്വദേശി സത്യശീലന്, ശ്രീകുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ സ്ഥാപിച്ചിരുന്ന കമാനമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments