Cinema

നടി വീണാ മാലിക് വിവാഹ മോചിതയായി

ഇസ്ലാമാബാദ് : പാകിസ്ഥാനി നടി വീണാ മാലിക് വിവാഹ മോചിതയായി. ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖട്ടകില്‍ നിന്നാണ് വീണ വിവാഹ മോചനം നേടിയത്. ലാഹോറിലെ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചത്. ഖട്ടകിന്റെ സമ്പാദ്യത്തില്‍നിന്നും 25 ശതമാനം വീണയ്ക്ക് മെഹറായി നല്‍കും.

കഴിഞ്ഞ മൂന്ന് മാസമായി വീണയും ഭര്‍ത്താവ് ഖട്ടകും വെവ്വേറെയായിരുന്നു താമസം.

ബിഗ് ബോസിലൂടെ ഇന്ത്യയിലും പ്രശസ്തയായ വീണ ഡേര്‍ട്ടി പിക്ച്ചര്‍, സില്‍ക്ക് സമ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച കന്നട ചിത്രം എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button