NewsIndia

ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിനു പിന്നില്‍ ഈ കൂട്ടുകെട്ട്… ജനപ്രീതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് മോദി-അമിത് ഷാ തന്ത്രം

ന്യുഡല്‍ഹി: മോദി പ്രധാനമന്ത്രിയായിട്ട് മൂന്ന് വര്‍ഷമാകാന്‍ ഇനി അവശേഷിക്കുന്നത് കേവലം രണ്ട് മാസം കൂടി മാത്രമാണ്. അതിനിടിയില്‍ പ്രതിപക്ഷം ഒരുമിച്ച് നിന്നു പോരാടിയ അനേകം വിഷയങ്ങള്‍ ഉണ്ടായി. എന്നാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ മോദി അനുനിമിഷം മുന്നോട്ടെന്നു തന്നെ വ്യക്തമാക്കുകയാണ് ഓരോ തെരഞ്ഞെടുപ്പുകളും. ഇന്ത്യന്‍ ഭരണം ആര് നിയന്ത്രിക്കണം എന്നു നിഷ്‌ക്കര്‍ഷിക്കുന്ന യു.പിയിലെ ഒറ്റയ്ക്കുള്ള വിജയം ഉറപ്പ് വരുത്തുന്നത് ഇനി കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ് എന്നു തന്നെയാണ്.

യു.പിയിലെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ബി.ജെ.പി തരംഗത്തിന്റെ കാരണമായി പറഞ്ഞു കേട്ടത് ഭിന്നിച്ചു നിന്നിട്ടും യു.പി തൂത്തുവാരിയത് ബി.ജെ.പിക്കും മോദിക്കും നല്‍കുന്നത് ചില്ലറ പ്രതീക്ഷയല്ല.
പഞ്ചാബ് ഒഴികെ ബാക്കി എല്ലായിടത്തും ബി.ജെ.പി നില മെച്ചപ്പെടുത്തി എന്നതും നിസാര കാര്യമല്ല. മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കാട്ടിയ അസാധാരണമായ നേട്ടം ആവര്‍ത്തിക്കപ്പെടുകയാണ് ഇപ്പോഴും. അതായത് മോദിയുടെ കീഴില്‍ ബി.ജെ.പിയുടെ നല്ല കാലം തുടരുകയാണ്. ഇനി തെരഞ്ഞെടുപ്പ് നടത്താനുള്ളത് കര്‍ണ്ണാടകയിലും ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെയാണ്. ഇവിടെയെല്ലാം ബിജെപി ഭരണം ഈ തെരഞ്ഞെടുപ്പിലൂടെ വരാന്‍ തന്നെയാണ് സാധ്യത. അതുകൊണ്ട് തന്നെ രണ്ട് കൊല്ലം കഴിയുമ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുയാണ് മോദിയെന്നാണ് ഉയരുന്ന വിലയിരുത്തല്‍.
ഇന്ത്യയെന്നാല്‍ യു.പിയെന്നാണ് ഏവരും പറയുന്നത്. യുപിയുടെ മനസ്സ് അനുകൂലമാക്കിയാല്‍ വിജയം ഉറപ്പ്.

ഗുജറാത്തിലെ ഏത് ലോക്സഭാ മണ്ഡലത്തിലും മോദിക്ക് ജയിക്കാം. അത്ര ഉറപ്പുണ്ടായിട്ടും യുപിയിലെ വാരണാസിയിലും മോദി മത്സരിച്ചു. ജയിച്ച ശേഷം തന്റെ ലോക്സഭാ മണ്ഡലമായി മോദി വാരണാസിയെ തന്നെ നിലനിര്‍ത്തി. യുപിയെ കൈവിടില്ലെന്ന സന്ദേശം നല്‍കുകയായിരുന്നു ഇതിലൂടെ. ഈ രാഷ്ട്രീയ തീരുമാനമാണ് യുപിയില്‍ ബി.ജെ.പിക്ക് വലിയ വിജയം നല്‍കുന്നത്.

ഹിന്ദുത്വ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങള്‍. ഇതില്‍ പഞ്ചാബില്‍ മാത്രം ബിജെപി സഖ്യത്തിന് തിരിച്ചടി നേരിട്ടു.

നോട്ട് നിരോധനം മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് പ്രധാനമായും ഉയര്‍ത്തിയത്. നോട്ട് നിരോധനം മോദിയുടെ പ്രഭാവം കുറയ്ക്കുമെന്ന് പ്രതീക്ഷയിലായിരുന്നു രാഹുലും സംഘവും. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശിവസേനയുടെ തട്ടകമായ മുംബൈയില്‍ പോലും ബിജെപി ഒപ്പത്തിനൊപ്പമെത്തി. ഒഡീഷയിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാമത് എത്തി. ഒഡീഷയിലെ നവീന്‍ പട്നായികിന്റെ ഭരണത്തിന് പ്രധാന വെല്ലുവിളിയായി ബി.ജെ.പി മാറി. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലെല്ലാം വിജയം മോദിക്ക് തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് യുപി തെരഞ്ഞെടുപ്പും മറ്റും എത്തിയത്. അവിടേയും വിജയിക്കുമ്പോള്‍ മോദി ചോദ്യം ചെയ്യെപ്പെടാനാവാത്ത ശക്തിയാകുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ആണ് മോദിയുടെ വ്യക്തി പ്രഭാവം എത്ര കണ്ട് കരുത്തുറ്റതാണ് രാജ്യം തിരിച്ചറിയുന്നത്. അന്ന് ആകെയുള്ള എണ്‍പത് സീറ്റുകളില്‍ 73ഉം നല്‍കി ബിജെപിയുടെ മുന്നേറ്റത്തിന് പിന്തുണ നല്‍കിയത് മോദിയുടെ മണ്ഡലമായ വാരണാസിയടങ്ങിയ ഉത്തര്‍പ്രദേശായിരുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള സീറ്റിന്റെ മൂന്നില്‍ രണ്ടും പിടിച്ച് ബിജെപി അധികാരത്തിലെത്തുമ്പോള്‍ തന്റെ ജനപ്രീതിക്കും വ്യക്തിപ്രഭാവത്തിനും കുറവൊന്നും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ മോദിയെന്ന ബ്രാന്‍ഡാണ് വിപണനം ചെയ്യുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമിത് ഷായും

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം പല കാരണങ്ങളാലും ബിജെപിക്ക് നിര്‍ണായകമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം നോട്ട് നിരോധനം ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതായിരുന്നു. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കെതിരായി വോട്ട് ചെയ്താല്‍ അത് നോട്ട് നിരോധനം പരാജയപ്പെട്ട നടപടിയാണെന്ന് വരും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രധാനമന്ത്രിയെയായിരിക്കുമായിരുന്നു. അതുകൊണ്ട് കൂടിയായിരുന്നു മോദിയുടെ ഇടപെടലും.
സര്‍ജിക്കല്‍ സ്ട്രൈക്കും നോട്ട് നിരോധനവും താരമാകുമ്പോള്‍
പാക്കിസ്ഥാനോട് സമരസപ്പെടുന്ന മോദിയുടെ വിദേശ നയം. ഇതിനൊപ്പം കള്ളപ്പണത്തിനെതിരെ കണ്ണടക്കുന്ന നിലപാട്-ഡല്‍ഹിയിലും ബിഹാറിലും മോദിക്കെതിരെ ഇതരപാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയത് ഇതു തന്നെയാണ്. എന്നാല്‍ യുപിയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ കള്ളപ്പണവും അതിര്‍ത്തിയിലെ വിഷയവും പ്രതിപക്ഷത്തിന് പോലും ചര്‍ച്ചയാക്കാന്‍ കഴിയാതെയായി. സര്‍ജിക്കല്‍ സ്ട്രൈക്കും നോട്ട് നിരോധനവും ശക്തനായ ഭരണാധിപന്റെ തീരുമാനങ്ങളായിരുന്നു. ഇക്കാര്യത്തില്‍ വലിയ വീഴ്ചകള്‍ കോണ്‍ഗ്രസിന് സംഭവിക്കുകയും ചെയ്തു.

സര്‍ജിക്കല്‍ സ്ട്രൈക് പാക്കിസ്ഥാനില്‍ മോദി നടത്തിയോ എന്ന സംശയമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഈ സംശയത്തിന് വിഡിയോ കാട്ടികൊടുത്തായിരുന്നു മറുപടി നല്‍കിയത്. കള്ളപ്പണ വേട്ടയുടെ പേരില്‍ നോട്ട് നിരോധനമെത്തിയപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങള്‍ ചര്‍ച്ചയാക്കി പ്രതിപക്ഷം. ഇതുകൊണ്ട് തന്നെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന പ്രഖ്യാപനത്തെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ നിരയ്ക്ക് കഴിയാത്ത അവസ്ഥ വന്നു. കള്ളപ്പണത്തിനെതിരായ നടപടിയായിരുന്നു നോട്ട് നിരോധനമെന്ന് സമര്‍ത്ഥിക്കാന്‍ മോദിക്കും ബിജെപിക്കുമായി. ഇത് തന്നെയാണ് യുപിയിലെ വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കടുന്ന തീരുമാനങ്ങള്‍ ഇനിയും അവര്‍ എടുക്കും. അതിനുള്ള വിജയമാണ് യുപിയില്‍ നേടുന്നതും.

ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച മറ്റൊരു ഘടകം. ജനപ്രതിനിധികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരും എംഎല്‍എമാരുമുള്ളതാവട്ടെ ഉത്തര്‍പ്രദേശിലും. അതുകൊണ്ട് തന്നെ തങ്ങള്‍ ആഗ്രഹിച്ച ആളെ രാഷ്ട്രപതിയാക്കുവാന്‍ ബിജെപിക്ക് യുപിയിലെ വിജയം നിര്‍ണായകമായിരുന്നു. യുപിയില്‍ വിജയം നേടിയാല്‍ രാജ്യസഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാം എന്നതായിരുന്നു മറ്റൊരു ഗുണം.ജിഎസ്ടി ബില്ലടക്കം പല സുപ്രധാന ബില്ലുകളും പാസാക്കിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത് രാജ്യസഭയില്‍ ആവശ്യമായ പ്രാതിനിധ്യമില്ലാതെ പോയതുകൊണ്ടാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിക്കാനിറങ്ങിയത്. ഏത് സംസ്ഥാനത്തും ഏത് തിരഞ്ഞെടുപ്പിനും പാര്‍ട്ടിക്ക് മുന്നില്‍ വയ്്ക്കാന്‍ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന നരേന്ദ്ര മോദിയുടേതാണ്. സങ്കീര്‍ണമായ ജാതിസമവാക്യങ്ങളെ അനുകൂലമാക്കിയും ഈ മോദി മുഖം തന്നെയാണ്. മോദിയുടെ ആഗ്രഹങ്ങള്‍ തന്ത്രപരമായി നടപ്പില്‍ വരുത്തിയ് അമിത് ഷായാണ്. ഇതു തന്നെയാണ് 17 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിയെ സഹായിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button