അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണി മുതൽ തന്നെ ആരംഭിക്കും. 10 മണിയോടെ തന്നെ ആദ്യ സൂചനകൾ ലഭിച്ച് തുടങ്ങും. 12 മണിയോടെ തന്നെ ഫലം അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അഞ്ച് സംസ്ഥാനങ്ങളിലുമായി 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. വ്യാഴാഴ്ച്ച പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. ഇതിൽ പ്രധാനമായും ഉത്തർപ്രദേശ് ബിജെപി പിടിക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി. മാറുമെന്നാണ് പ്രവചനം. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടപ്പോള്‍, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളും ബി.ജെ.പി പിടിക്കുമെന്നാണ് എക്സിറ്റ് പോള്‍ നൽകുന്ന സൂചന.
Post Your Comments