ആദ്യം തോറ്റു പിന്നീട് ജയിച്ചു നാടകീയ ജയം കരസ്ഥമാക്കി കോൺഗ്രസ്സ് സ്ഥാനാർഥി. കണ്‍കോലിം മണ്ഡലത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആദ്യ വോട്ടെണ്ണലിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ക്ലഫാസിയോ ഡയസ് 50 വോട്ടിനു തോറ്റെന്നും,ജോവാക്കിം അലേമാവോ മുന്നിലെത്തിഎന്നുമുള്ള ഫലമാണ് പുറത്ത് വന്നത്. പരാജയപ്പെട്ട ക്ലഫാസിയോ ഡയസ് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന റീ കൗണ്ടിംഗിൽ 149 വോട്ടുകൾക്ക് ക്ലഫാസിയോ ജയിച്ചു. കോണ്‍ഗ്രസിൽനിന്നു പിണങ്ങി സ്വതന്ത്രനായായായിരുന്നു ജോവാക്കിം മത്സരിച്ചത്.
Post Your Comments