NewsInternational

ആഢംബര വസതിക്ക് നേരെ കപ്പൽ നിയന്ത്രണം വിട്ടൊഴുകി

ഫ്‌ളോറിഡ: ആഢംബര വസതിക്ക് നേരെ നിയന്ത്രണം വിട്ട് കപ്പൽ പാഞ്ഞടുത്തപ്പോൾ ഭീതിയിൽ മുങ്ങി ദമ്പതിമാർ. ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ്. കടലിലേക്ക് ഇറങ്ങി സ്ഥിതി ചെയ്യുന്ന വീടിന് 100 മീറ്റര്‍ അകലെ വരെ ക്രൂയിസ് ഒഴുകി അടുക്കുന്നുണ്ട്. കൈകൾ വീശിയെത്തുന്ന ഗൃഹനാഥൻ ഇനിയും കപ്പൽ അടുപ്പിക്കരുതെന്ന് വിളിച്ചു പറയുന്നത് വീഡിയോയിൽ കാണാം. ദൃശ്യത്തില്‍ കാണുന്നയാളുടെ ഭാര്യ ബില്‍ ടോഡ് ഹണ്ടറാണ് വീഡിയോ ചിത്രീകരിച്ച്, സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത്.

സെലിബ്രിറ്റി ഇക്വിനോക്‌സ് എന്ന കമ്പനിയുടെ കപ്പലായിരുന്നു നിയന്ത്രണം വിട്ട് നീങ്ങിയത്. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും വന്നിട്ടില്ല എന്നാണ് കമ്പനി ഇതിന് മറുപടി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button