ഭോപ്പാൽ: ഭോപ്പാല്‍-ഉജ്ജയ്ൻ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികള്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുമാണെന്ന് വെളിപ്പെടുത്തൽ. അതേസമയം ട്രെയിനില്‍ വച്ചിരുന്ന പൈപ്പ് ബോംബിന്റെ അവശിഷ്ടങ്ങളില്‍ ഐ.എസ് ഇന്ത്യയില്‍ എന്നെഴുതിയിരുന്നതായും പോലീസ് വ്യക്തമാക്കി.
ഐ.എസിന്റെ ഓണ്‍ലൈന്‍ മാഗസിനായ ഇന്‍സ്‌പെയര്‍ വഴിയാണ് ബോംബ് നിര്‍മ്മാണം പഠിച്ചതെന്നും തങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായെന്നും യുവാക്കൾ സമ്മതിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റ് ഓണ്‍ലൈന്‍ സൈറ്റുകള്‍ വായിക്കാറുണ്ടെന്നും പ്രതികള്‍ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഷാജപൂര്‍ ജില്ലയിലെ ജബ്ദി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ച് ചൊവ്വാഴ്ചയാണ് ഭോപ്പാല്‍-ഉജ്ജയ്ൻ ട്രെയിന് ബോംബ് വച്ചത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Post Your Comments