ദോഹ : കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം വന്‍ തുക. അലക്ഷ്യമായി വാഹനമോടിച്ച് കാല്‍നടക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവര്‍ക്ക് ദോഹയിലെ ക്രിമിനല്‍ കോടതി 20 ലക്ഷം റിയാല്‍ (ഏകദേശം മൂന്നരക്കോടിയിലേറെ രൂപ) നഷ്ടപരിഹാരം വിധിച്ചത്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ജിസിസി പൗരനാണ്. ഇന്‍ഷുറന്‍സ് കമ്പനിയുമായിച്ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കിയാല്‍ മതിയാവും. അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്ക് 10,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. കാല്‍നടക്കാരനു നേര്‍ക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കാല്‍നടക്കാരന്റെ മസ്തിഷ്‌കത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചു. അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ജീവന്‍ രക്ഷിക്കാനായെങ്കിലും ഇയാള്‍ക്ക് തിരിച്ചറിയല്‍ ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കാലുകളും തളര്‍ന്നുപോയി.
Post Your Comments