Technology

ചന്ദ്രയാൻ-1 നെ കണ്ടെത്തി നാസ

വാഷിങ്ടൺ; ചന്ദ്രയാൻ-1 നെ കണ്ടെത്തി നാസ. ചന്ദ്രയാൻ-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു എന്ന കണ്ടെത്തലുമായാണ് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ രംഗത്തെത്തിയത്. നാസയുടെ എൽ.ആർ.ഒ സാറ്റ്​ലെറ്റും ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ ഒന്നും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതായി നാസ അറിയിച്ചു. തങ്ങളുടെ ബഹിരാകാശ വാഹനം ക​ണ്ടെത്തുന്നത്​ എളുപ്പമായിരുന്നെങ്കിലും,ഇന്ത്യയുടെ ചന്ദ്രയാൻ-1 കണ്ടെത്തുന്നത്​ ബുദ്ധിമു​ട്ടേറിയ കാര്യമാണെന്നും നാസ പറഞ്ഞു. നാസയുടെ പുതിയ റഡാറിലൂടെയാണ്​ ഭൂമിയിൽ നിന്ന്​ ലക്ഷക്കണക്കിന്​ കിലോ മീറ്ററുകൾ ദൂരെയുള്ള വസ്​തുക്കൾ കണ്ടെത്തിയത്. ​2008 ഒക്​ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-1മായുള്ള ബന്ധം ആഗസ്​റ്റ്​ 29, 2009ന് ഐ.എസ്.ആർ.ഒക്ക്​ നഷ്ടമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button