തിരുവനന്തപുരം: ശിരോവസ്ത്രം വിലക്കിയ ഗുജറാത്ത് സംഭവം വ്യക്തമാക്കുന്നത് വേഷത്തോട് പോലും മോദിഭരണത്തിനുള്ള മുരടൻ കലിയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗുജറാത്തിലെ സർക്കാർ പരിപാടിയിൽ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ശിരോവസ്ത്രം വിലക്കിയ നടപടി കേന്ദ്രഭരണത്തിന്റെ അന്യമതവിദ്വേഷവും അസഹിഷ്ണുതയും ബോധ്യപ്പെടുത്തുന്നതായി കോടിയേരി പറഞ്ഞു. മതാചാരപ്രകാരമുള്ള വസ്ത്രമാണെന്ന് പറഞ്ഞെങ്കിലും സെക്യൂരിറ്റി ജീവനക്കാർ അത് മാനിച്ചില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments