KeralaNews

കാലടി സര്‍വ്വകലാശാല കലോത്സവത്തില്‍ വിവാദമായി ഒരു ‘കെ.എസ്.ആർ.ടി.സി ബസ്

കാലടി: കാലടി സര്‍വ്വകലാശാല കലോത്സവത്തില്‍ വിവാദനായകനായി ഒരു ‘കെഎസ്ആര്‍ടിസി ബസ്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച കട്പുത്തലില്‍ നിന്ന് പാകിസ്ഥാനിലേക്ക് എന്ന കെഎസ്ആര്‍ടിസി ബസ് ഇന്‍സ്റ്റലേഷനാണ് വിവാദത്തിലായത്. ബസ് സ്ഥാപിച്ചത് കലോത്സവത്തിന്റെ ഭാഗമായിട്ടാണ്. കൂടാതെ എംടി വാസുദേവന്‍ നായര്‍, കമല്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, പിണറായി വിജയന്‍ തുടങ്ങി സംഘപരിവാര്‍ ശക്തികളുടെ പ്രകോപനത്തിന് ഇരയായവരുടെ ചിത്രങ്ങളും ബസില്‍ വെച്ചിട്ടുണ്ട് സംഘപരിവാര്‍ സംഘടനകള്‍ . കലാസൃഷ്ടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ മാസം 20, 21, 22 തീയതികളിലാണ് കലോത്സവം നടക്കുന്നത്.

കട്പുത്തലി കലാകാരന്‍മാര്‍ താമസിക്കുന്ന കോളനിയാണ്. ആ കോളനി പൊളിച്ചുനീക്കാന്‍ സംഘപരിവാറിന്റെ ശ്രമം നടക്കുകയാണ്. ഇതിനെതിരെയാണ് ഇത്തരമൊരു കലാസൃഷ്ടി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കലാസൃഷ്ടി നിര്‍മിച്ചവര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി ഉണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യദ്രോഹപരമായ സൃഷ്ടി സര്‍വ്വകലാശാല കവാടത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button