ഡൽഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വിഎം സുധീരന്റെ രാജി വച്ചതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വി.എം സുധീരന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സുധീരന്റെ രാജി അപ്രതീക്ഷിതമായിരുന്നെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുസ്‌ലിം ലീഗിന്റെ നിലപാട്. സുധീരന്റെ വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും പക്ഷെ അപ്രതീക്ഷിതമായിരുന്നന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാജിയെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, വിഎം സുധീരന്റെ രാജി നല്ലകാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇനി നല്ലകാലമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സുധീരന്റെ രാജി ആരോഗ്യപരമായ കാരണങ്ങളാലാണെന്നും പിന്നില്‍ മറ്റ് കാര്യങ്ങള്‍ ഇല്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും വിടി ബല്‍റാം എംഎല്‍എയും പ്രതികരിച്ചു. രാജി തടയുമെന്നതിനാലാണ് എഐസിസി നേതൃത്വത്തെ അദ്ദേഹം മുന്‍കൂട്ടി അറിയിക്കാതിരുന്നതെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു.
Post Your Comments