IndiaNews

മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ; ന്യായീകരണവുമായി എസ്.ബി.ഐ

മുംബൈ: ഇനി മുതൽ എസ്.ബി.ഐ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ പിഴ നല്‍കേണ്ടിവരുമെന്ന നീക്കത്തെ ന്യായീകരിച്ച് എസ്ബിഐ. ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ചില നിരക്കുകള്‍ ഈടാക്കേണ്ടതുണ്ടെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. 11 കോടി ജന്‍ധന്‍ അക്കൗണ്ടുകലാണ് എസ്.ബി.ഐ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ചയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചത്. നഗര ഗ്രാമ പ്രദേശങ്ങള്‍ പ്രത്യേകം തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിച്ചിരിക്കുന്നത്. ആ പ്രദേശത്ത് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ് തുക സേവിങ്‌സ് അക്കൗണ്ടുകളില്‍ നിലനിര്‍ത്തിയില്ലെങ്കിലാണ് പിഴ നല്‍കേണ്ടി വരിക. മിനിമം ബാലന്‍സ് തുകയിലെ കുറവ് അനുസരിച്ച് 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ ചുമത്തപ്പെടുക.

ഈ സമ്പ്രദായം പുനഃപരിശോധിക്കാന്‍ സര്‍ക്കാരില്‍നിന്നും ഇതുവരെ ഔദ്യോഗിക നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. പ്രതിമാസം ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന സമ്പ്രദായം നേരത്തെയുളളതാണെന്നും 2012ലാണ് എസ്ബിഐ അതു പിന്‍വലിച്ചതെന്നും അരുന്ധതി ഭട്ടാചാര്യ കൂട്ടിചേര്‍ത്തു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കാനാണ് നിലവില്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button