NewsGulf

സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്; പുതിയ വിസയിൽ എത്തിയവർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കും

കാളികാവ്: സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്. 27 തൊഴില്‍മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ തന്നെ മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.

റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍, വാഹന വര്‍ക്ഷോപ്പ്-ഷോറൂം, പെയിന്റ് കട, ഡെക്കറേഷന്‍ സ്ഥാപനം, കളിപ്പാട്ടക്കട, തയ്യല്‍വസ്തുവില്പന സ്ഥാപനം, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്‍പ്പനക്കട, വാച്ചുകട, ഹാര്‍ഡ്വേര്‍, പര്‍ദവില്പനക്കട, ഊദ്വില്പന സ്ഥാപനം, വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം, സ്‌കൂള്‍ കാന്റീന്‍ തുടങ്ങിയവ സ്വദേശിവത്കരണത്തിനുകീഴില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ വിസയില്‍ തൊഴില്‍നേടിയവര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 27 മേഖലകളില്‍ക്കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൗദിപൗരന്മാര്‍ക്കായി സൃഷ്ടിക്കാമെന്നും കണക്കുകൂട്ടുന്നു.

മാത്രമല്ല സ്വദേശിവത്കരണം വ്യാപിപ്പിക്കാത്ത മേഖലയിലും തൊഴില്‍ഭീഷണിയുണ്ട്. ഇഖാമ, വിവിധതരം ലൈസന്‍സുകള്‍, തൊഴില്‍നികുതി എന്നീ ഇനങ്ങളില്‍ വലിയതുക ഫീസായി പിരിച്ചെടുക്കാനും നീക്കമുണ്ട്. നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണമുണ്ട്. ചെറിയശമ്പളത്തിന് ജോലിചെയ്യുന്നവര്‍ക്ക് തൊഴില്‍രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകുന്ന തരത്തിലാണ് നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button