മാര്‍ച്ച് 31 കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ജിയോ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ വാദങ്ങള്‍ തെറ്റ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാന്‍ രംഗത്തെത്തി കഴിഞ്ഞു. ഇനി ഇന്റര്‍നെറ്റ് കുതിക്കും.
സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് മുംബൈയില്‍ തുടങ്ങി. വൈകാതെ രാജ്യത്തെ എല്ലാ വീടുകളിലേക്കും ഈ സേവനമെത്തുമെന്നാണ് കരുതുന്നത്. ജിയോ ജിഗാ ഫൈബര്‍ എന്ന പേരിലാണ് ഇത് എത്തുന്നത്.
1 ജിബിപിഎസ് വേഗതയാണ് പറയുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി. ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Post Your Comments