NewsIndia

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ന്യൂസ് എക്സ് സര്‍വേയില്‍ യു.പിയില്‍ ബി.ജെ.പിയ്ക്ക് മുന്‍തൂക്കം. ബിജെ.പി-185, എസ്.പി-കോണ്‍ഗ്രസ് സഖ്യം-120, ബി.എസ്.പി-90 മറ്റുള്ളവര്‍ 8 ഉം സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ പറയുന്നു. ഉത്തരാഖണ്ഡിലും ബി.ജെ.പി മുന്‍തൂക്കം നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ. ബി.ജെ.പി 38 ഉം കോണ്‍ഗ്രസ് 30 ഉം മറ്റുള്ളവര്‍ രണ്ടും സീറ്റുകള്‍ നേടും. പഞ്ചാബില്‍ കോണ്‍ഗ്രസും എ.എ.പിയും ഒപ്പത്തിന് ഒപ്പമാണ് ഇരുവരും 55 സീറ്റുകള്‍ വീതം നേടും. ബി.ജെ.പി അകാലിദള്‍ സഖ്യം 07 സീറ്റുകളും നേടും. ഗോവയിലെ 40 സീറ്റുകളില്‍ 15 എണ്ണത്തില്‍ ബി.ജെ.പിയും 10 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിക്കും. എ.എ.പി ഏഴും, എം.എ.ജി 02 സീറ്റുകളും മറ്റുള്ളവര്‍ 6 ഉം സീറ്റുകള്‍ നേടുമെന്നും ന്യൂസ് എക്സിന്റെ സര്‍വേ പ്രവചിക്കുന്നു..

ഉത്തരാഖണ്ഡില്‍ ബി.ജെ.പി മുന്‍‌തൂക്കം നേടുമെന്ന് ടുഡേയ്സ് ചാണക്യ സര്‍വേ പ്രവചിക്കുന്നു. ഇവിടെ 53 സീറ്റുകള്‍ വരെ ബി.ജെ.പി നേടും. കോണ്‍ഗ്രസ് 15 ഉം മറ്റുള്ളവര്‍ 2 ഉം സീറ്റുകള്‍ നേടുമെന്ന് ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസും എ.എ.പിയും 34 സീറ്റുകള്‍ വീതം നേടുമെന്നും ബി.ജെ.പി അകാലിദള്‍ സഖ്യം 22 സീറ്റുകളും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും വിജയിക്കുമെന്ന് ടുഡേയ്സ് ചാണക്യ സര്‍വേ പ്രവചിക്കുന്നു.

മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ ബി.ജെ.പി 25 മുതല്‍ 31 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യടുഡേ സി.വോട്ടര്‍ സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 17-23 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ക്ക് 9-15 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വേ പറയുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ആജ്തക് ആക്സിസ് സര്‍വേ. 117 അംഗ സഭയില്‍ കോണ്‍ഗ്രസിന് 62-71 സീറ്റുകള്‍ വരെ ലഭിക്കാം. എ.എ.പിയ്ക്ക് 42-51 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പി അകാലിദള്‍ സഖ്യത്തിന് 4-7 സീറ്റുകളും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളും ലഭിക്കുമെന്നും ആജ് തക് പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 190-210 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടി.വി സി വോട്ടര്‍ സര്‍വേ. എസ്.പി കോണ്‍ഗ്രസ് സഖ്യം -110-130 സീറ്റുകള്‍ വരെ നേടും. ബി.എസ്.പി 57-74 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ 8 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

പഞ്ചാബില്‍ ഇന്ത്യ ടി.വി-സി.വോട്ടര്‍ സര്‍വേ എ.പി.പിയ്ക്ക് മുന്‍‌തൂക്കം നല്‍കുന്നു. ഇവിടെ എ.എ.പി 59-67 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 41-49 വരെ സീറ്റുകളും ബി.ജെ.പി അകാലിദള്‍ സഖ്യം 5-13 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ 0-3 സീറ്റുകള്‍ വരെയും നേടുമെന്നും ഇന്ത്യ ടി.വി സര്‍വേ പ്രവചിക്കുന്നു.

ഗോവയില്‍ ബി.ജെ.പി 15-21 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യ ടി.വി സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 12-18 സീറ്റുകള്‍ വരെ നേടും. എ.എ.പി പൂജ്യം മുതല്‍ 4 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button