KeralaNews

തടവുകാരുടെ ശിക്ഷാ ഇളവ് – തീരുമാനം എടുക്കാൻ മന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചു

 

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനി മന്ത്രിമാരുടെ ഉപസമിതി. 1850 തടവുകാരുടെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപ സമിതി രൂപീകരിച്ചത്.എല്ലാ ഘടകകക്ഷി മന്ത്രിമാരും അംഗങ്ങളായ ഈ സമിതിയാണ് ഇനി ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുക. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയെന്നുകണ്ടു ഗവർണർ ഫയൽ തിരിച്ചയച്ചത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു.ഇതുസംബന്ധിച്ച് ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പും ഇറക്കിയിരുന്നു.പത്രക്കുറിപ്പ് ഇറക്കിയതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button