പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് ദിവസം പ്രായമായ നവജാതശിശുവിനെ അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടു പോയി. ലേബര്‍ വാര്‍ഡിനു മുന്നില്‍ നിന്ന കുട്ടിയുടെ അച്ഛന്റെ കയ്യില്‍ നിന്ന് സ്ത്രീ കുഞ്ഞിനെ വാങ്ങി ലേബർ റൂമിലെത്തിക്കാൻ എന്ന വ്യാജേനയായിരുന്നു തട്ടിക്കൊണ്ടു പോയത്.റാന്നി സ്വദേശികളായ സജിയുടെയും അനിതയുടെയും രണ്ട് ദിവസം പ്രായമായ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്.
ലേബർ റൂമിലുള്ള കുഞ്ഞിന്റെ ‘അമ്മയ്ക്ക് കുട്ടിക്ക് പാല് നല്‍കണം എന്ന് ആശുപത്രി ജീവനക്കാരിയെന്നു പരിചയപ്പെടുത്തിയ യുവതി പറഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവായ സജി കുട്ടിയെ 30 വയസ് പ്രായം തോന്നിക്കുന്ന ഇവരുടെ കയ്യില്‍ നല്‍കുകയായിരുന്നു. കുട്ടിയെ വാങ്ങിയ ശേഷം പുറകുവശത്തുകൂടി ഇറങ്ങിയ ഇവര്‍ അടുത്ത് കണ്ട ഓട്ടോയില്‍ കയറി സ്ഥലംവിട്ടു.സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സ്ത്രീയുടെ മുഖം തിരിച്ചറിയുകയും ചെയ്തു.ദൃശ്യങ്ങളെയും ഓട്ടോയേയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുഭഗന്‍ അറിയിച്ചു.
Post Your Comments