കോങ്ങാട് : മകളുടെ കല്ല്യാണത്തിനുള്ള ഒരുക്കത്തിനിടെ പുലാപ്പറ്റ മാധവ പള്ളില്‍ ജോര്‍ജി (60)ന് ഭാഗ്യദേവതയുടെ കടാക്ഷം. ഏഴിനു നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി (സ്ത്രീ ശക്തി) ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത്. ഏറെ വര്‍ഷമായി എല്‍ഐസി ഏജന്റായി പ്രവൃത്തിക്കുന്ന ജോര്‍ജിന് ടിക്കറ്റ് എടുക്കുന്ന പതിവുണ്ട്. ഇടക്ക് ചെറിയ തുകകള്‍ ലഭിച്ചിട്ടുമുണ്ട്. സമ്മാനര്‍ഹമായ ടിക്കറ്റ് നറുക്കെടുപ്പ് ദിവസം രാവിലെയാണ് എടുത്തത്.
ഉമ്മനഴിയില്‍ ലോട്ടറി സബ് ഏജന്റുമാരായ റസാഖ്, ശശി, എന്നിവരുടെയടുത്തു നിന്നാണ് ടിക്കറ്റ് എടുത്തത്. ഇവരുടെ വീട്ടിലും മംഗളകാര്യങ്ങള്‍ നടക്കാനിരിക്കേയാണ് ഭാഗ്യം വന്നെത്തിയത്. റസാഖിന്റെ സഹോദരിയുടെയും ശശിയുടെ മകളുടേയും വിവാഹം അടുത്തമാസമാണ്. നല്ല മൂഹൂര്‍ത്തം നോക്കി ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മൂന്നു കുടുംബവും. സമ്മാനം ലഭിച്ച ടിക്കറ്റ് മണ്ണാര്‍ക്കാട് വിജയ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചു
Post Your Comments