
തിരുവനന്തപുരം: ജയില്‍ശിക്ഷയില്‍ ഇളവുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ മാനഭംഗകേസുകളിലും ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടവരും. ഇവരുടെ പട്ടിക ജയില്‍ ഉപദേശക സമിതി സര്‍ക്കാരിന് കൈമാറി. മാനഭംഗ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന അഞ്ചുപേരെയും സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ, കഠിന ദേഹോപദ്രവം, വഞ്ചന തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പതിനൊന്നുപേരെയുമാണ് ശിക്ഷാ ഇളവ് നല്‍കി കാലാവധി തീരുമുമ്പേ മോചിപ്പിക്കാന്‍ പരിഗണിക്കുന്നത്. അതേസമയം ശിക്ഷാകാലാവധി പൂര്‍ത്തിയാകുംമുമ്പേ ഇടതുസര്‍ക്കാര്‍ മോചിപ്പിച്ച 31പേരില്‍ ഒരാള്‍ മാനഭംഗ കേസിലെ പ്രതിയാണ്.
Post Your Comments