
പുതുച്ചേരി : പുതുച്ചേരിയിലെ സര്‍ക്കാരാശുപത്രിയില്‍ വൈദ്യുത ബന്ധം നിലച്ച് ചികിത്സ സഹായം തകരാറായതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചു. കതിര്‍ഗ്രാമം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് അപകടം നടന്നത്. മരിച്ച രോഗികളില്‍ രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്. വൈദ്യുതബന്ധം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യാന്‍ വന്ന രോഗികളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും മൂന്ന് നഴ്‌സുമാരെയും സസ്‌പെന്റ് ചെയ്തു.
Post Your Comments