അമിത വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരെ കുരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. എല്ലാ പ്ലാറ്റ്‌ഫോമുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന് ഒരേ വിലയായിരിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ രംഗത്തെത്തി. കമ്പനികള്‍ കുടിവെള്ള കുപ്പികള്‍ ഒരേ എംആര്‍പി നിരക്കില്‍ വിറ്റാല്‍ മതിയെന്നും കൂടിയ വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികള്‍ക്ക് പിഴ ചുമത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.
ആരെങ്കിലും കൂടിയ വിലയ്ക്ക് കുപ്പിവെള്ളം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും നിരവധി പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments