NewsInternational

കുപ്പിവെള്ളം കുടിച്ച് നാലായിരത്തിലേറെ പേര്‍ ആശുപത്രിയില്‍

ബാര്‍സലോണ: സ്‌പെയിനില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്ന് മലിനമായ വെള്ളം കുടിച്ച് നാലായിരത്തിലേറെ പേര്‍ നോറേവൈറസ് ബാധ മൂലം രോഗബാധിതരായി. 4146 പേരെയാണ് ഛര്‍ദ്ദി, പനി, തലകറക്കം തുടങ്ങിയ ലക്ഷണമുണ്ടായതിനെ തുടര്‍ന്ന് വിവിധ ആശുപത്രിയകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സ്‌പെയിനിലെ ബാര്‍സിലോണ, താരാഗോണ എന്നീ സ്ഥലങ്ങളിലുള്ള ഓഫീസുകളിലെ കൂളറില്‍ നിന്നും വെള്ളം കുടിച്ചവര്‍ക്കാണ് അസുഖമുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആദ്യമായാണ് കുപ്പി വെള്ളത്തില്‍ നോറോവൈറസിനെ കണ്ടെത്തുന്നതെന്ന് മലിന ജലം പരിശോധിച്ച ബാര്‍സിലോണ സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസര്‍ ആല്‍ബേട്ട് ബോഷ് പറയുന്നു. ടാപ്പിലൂടെ എത്തുന്ന വെള്ളത്തിലാണ് സാധാരണയായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. എന്നാല്‍ പല ശുദ്ധീകരണ പ്രക്രിയകളില്‍ കൂടി കടന്നു പോകുന്ന കുപ്പി വെള്ളത്തില്‍ എങ്ങനെ വിസര്‍ജ്യം കലര്‍ന്നുവെന്ന് വ്യക്തമാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ദ ഈഡന്‍ സ്പ്രിങ്ങ് ബോട്ടില്‍ഡ് വാട്ടര്‍ കമ്പനി 925 കമ്പനികള്‍ക്ക് വിതരണം ചെയ്ത 6150 കുപ്പി വെള്ളം തിരിച്ചെടുത്തിട്ടുണ്ട്. നോറോ വൈറസു മൂലം ജീവഹാനി ഉണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും ഇത് പെട്ടെന്നു പടരുന്നപിടിക്കും. അസുഖം ബാധിച്ചവരില്‍ നിന്നും, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ പ്രതലത്തില്‍ സ്പര്‍ശിക്കുന്നതുവഴിയും നോറോവൈറസ് പടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button