ജോർജിയ: മാംസാഹാര വിരോധിയായ യുവതി കോഴികളെ കൊണ്ട് പോകുന്ന ലോറിയിൽ കാറ് കൊണ്ടിടിച്ചശേഷം സ്ഥലം വിട്ടു. ജൂഡിത്ത് ആംസ്ട്രോങ് എന്ന യുവതിയാണ് തന്റെ കാർ ലോറിയിൽ കൊണ്ടുപോയി ഇടിച്ചത്. വണ്ടിയിടിച്ച സ്ഥലം പരിശോധിക്കുന്നതിനിടെ പൊലീസിന് കാറിന്റെ തെറിച്ച് പോയ നമ്പർ പ്ലേറ്റ് കിട്ടിയത് യുവതിക്ക് വിനയായി. തുടർന്ന് പോലീസ് മേൽവിലാസം കണ്ട് പിടിച്ച് യുവതിയുടെ വീട്ടിൽ പോയെങ്കിലും പുറത്തേക്ക് വരാൻ ഇവർ തയ്യാറായില്ല.
പിന്നീട് പുറത്തേക്ക് വന്ന ഇവർ വണ്ടി ഇടിച്ചത് താൻ ആണെന്ന് സമ്മതിക്കുകയും താനൊരു സസ്യ ഭോജിയാണെന്നും കോഴികളെ കണ്ടതോടെ ഇടിച്ച് പോയതാണെന്നുമുള്ള വിചിത്രമായ കാരണവും പോലീസിനോട് പറയുകയുമായിരുന്നു.
Post Your Comments