Latest NewsNewsInternational

ഹെയർ ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അമ്പതുവയസുകാരിക്ക് സംഭവിച്ചത് ആരെയും അമ്പരപ്പിക്കും

ഹെ​ർ​ബിൻ: വ​ർ​ഷ​ങ്ങ​ളാ​യി ഡൈ ​ഉ​പ​യോ​ഗി​ച്ച് നരച്ചമുടി കറുപ്പിച്ച അമ്പതുകാരിക്ക് കരൾവീക്കം. ചൈ​ന​യിലാണ് സംഭവം. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ങ്ങ​ളാ​യി എ​ല്ലാ മാ​സ​വും ത​ല​മു​ടി ക​റു​പ്പി​ക്കു​ന്ന ഇ​വ​ർക്ക് ബെ​ഡ്റൂ​മി​നു​ള്ളി​ലേ​ക്കു പോ​യ​പ്പോ​ൾ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​കയായിരുന്നു. ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടുണ്ടാകുകയും ത്വക്കിന് മഞ്ഞനിറം ആയതോടുകൂടി ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

Read Also: വിമാനത്തിനു മുന്നില്‍ 40 അടി വലിപ്പമുള്ള പറക്കും തളിക: ലോകത്തെ ഞെട്ടിച്ച് സംഭവ പരമ്പര

ബി​ലി​റു​ബി​ന്‍റെ അ​ള​വ് വ​ള​രെ​യ​ധി​കം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യതോടുകൂടി ഇവർക്ക് മദ്യപിക്കുന്ന ശീലമുണ്ടോ എന്നായിരുന്നു ഡോക്ടർമാരുടെ സംശയം. എ​ന്നാ​ൽ ഇ​ത്ത​രം ശീ​ല​ങ്ങ​ളൊ​ന്നു​മി​ല്ല എന്ന ഇ​വ​രു​ടെ മ​റു​പ​ടി ഡോ​ക്ട​ർ​മാ​രെ വീ​ണ്ടും കു​ഴ​ക്കു​ക​യാ​യി​രു​ന്നു. തുടർന്നാണ് ഇവർ മുടി കറുപ്പിക്കാറുണ്ടെന്നും ഇതിലെ കെമിക്കലുകളാണ് ഇവരുടെ കരൾവീക്കത്തിന് കാരണമെന്നും കണ്ടെത്തിയത്. ആ​രും സ്ഥി​ര​മാ​യി ത​ല​മു​ടി ക​റു​പ്പി​ക്ക​രു​തെ​ന്നും ഈ ​മ​രു​ന്നു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാനികരമാണെന്നും ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button