അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നാണ് പറയുന്നത്. പുതിയ പദ്ധതികള്‍ ഇതിനായി കൊണ്ടുവരും. 2022 ഓടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മാറികിട്ടുമെന്നാണ് പ്രതീക്ഷ.
അതിന്റെ ഭാഗമായി കയറ്റുമതി ചെയ്യുന്ന കപ്പലണ്ടിക്ക് വിലകൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ വികസനത്തെ വിഭാവനം ചെയ്യണം. ഊര്‍ജ്ജ മേഖലയെ കാവി നിറത്തിലും,കാര്‍ഷിക മേഖലയെ പച്ച നിറത്തിലും, ക്ഷീര മേഖലയെ വെള്ള നിറത്തിലും, മത്സ്യബന്ധന മേഖലയെ നീല നിറത്തിലും ഉപമിച്ച് വിപ്ലവകരമായ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് തണലാകുന്ന ജന്‍ധന്‍ അക്കൗണ്ടുകളും, റൂപേ കാര്‍ഡുകളും കൊണ്ട് വന്നു എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments