വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനാറാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപത്തിയഞ്ചാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി.വരും വര്‍ഷങ്ങളില്‍ ഇന്ത്യ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് ന്യൂസ് ആന്‍ഡ് വേള്‍ഡ് അധികൃതര്‍ ചൂണ്ടി കാട്ടുന്നത്. അമേരിക്കന്‍ ന്യൂസ് ആന്‍ഡ് വേള്‍ഡ് പുറത്ത് വിട്ടതാണ് ഈ റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും കരുത്തൻ അമേരിക്കയും റഷ്യ രണ്ടാമനും ആണ്. 2016 റിപ്പോർട്ട് പ്രകാരം എല്ലാ മേഖലയിലും പിന്നിലായിരുന്നു റഷ്യ മുന്നിലെത്തിയത് അമ്പരപ്പിക്കുന്നതായി. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വിറ്റ്‌സർലാൻഡിനാണ്. അമേരിക്കക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തി.
Post Your Comments