കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തില്‍ മറ്റൊരു വൈദികനെയും പ്രതി ചേര്‍ത്തു. വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകത്തെയാണ് പ്രതി ചേര്‍ത്തത്. കൂടാതെ സിസ്റ്റര്‍ ബെറ്റിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പുതുക്കിയ പ്രതിപ്പട്ടിക പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നതാണ് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാദര്‍ തേരകത്തിനെതിരെയുള്ള കുറ്റം. പതിനെട്ട് വയസായെന്ന് പെണ്‍കുട്ടി എഴുതിക്കൊടുത്തപ്പോള്‍ അക്കാര്യം വേണ്ടവിധത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താനും തയ്യാറായില്ല.
സിസ്റ്റര്‍ ബെറ്റിയും ഇക്കാര്യങ്ങളില്‍ ഗൂഢാലോചന നടത്തി. സംഭവത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തി സമിതി ഒത്തുകളിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments