ഡൽഹി: പാകിസ്ഥാനില്‍ ആയിരം കോടിയുടെ കള്ളനോട്ടുകള്‍ അച്ചടി പൂര്‍ത്തിയായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കേന്ദ്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് നോട്ടുകള്‍ കടത്താന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ബാങ്കുകള്‍ എന്നിവര്‍ക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇത്തരം ഒരേയൊരു നോട്ടുമായി എത്തുന്നവര്‍ക്കെതിരെപോലും നിയമനടപടിയുണ്ടാവും. ഇന്ത്യയിലേക്ക് ബംഗ്ലാദേശ് വഴി നോട്ടുകള്‍ എത്തിക്കാനാണ് ശ്രമം.
പതിനേഴ് സുരക്ഷാ മുദ്രകളില്‍ പതിനൊന്നും ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇത്തരം നോട്ടുകള്‍ തിരിച്ചറിയാന്‍ പ്രയാസവുമാണ്. പലപ്പോഴും കണ്ടെടുത്തിട്ടുള്ള കള്ള നോട്ടുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയായിരുന്നു. മാല്‍ദയിലെ കള്ളനോട്ട് സംഘങ്ങളുമായി കേരളത്തിലെ കള്ളനോട്ട് സംഘങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ട്.
Post Your Comments