KeralaNews

മലയാള സിനിമയിൽ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന കമൽ പ്രസ്താവന വിവാദമാകുന്നു

kamal awardd

തിരുവനന്തപുരം: അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന കമലിന്റെ പ്രസ്താവനയോടൊപ്പം മലയാള സിനിമയിലെ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന ജൂറിയുടെ ദൗത്യം ആണ് നടന്നതെന്ന പ്രസ്താവന വിവാദത്തിനു വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. അവാർഡ് കമ്മറ്റി ബിംബങ്ങൾ തകർക്കാനാണോ അതോ നല്ല സിനിമ കലാ മൂല്യം നോക്കി തെരഞ്ഞെടുക്കാനാണോ ആ സ്ഥാനത്തിരിക്കുന്നതെന്ന ചോദ്യമാണ് പലരും ഉന്നയിച്ചിരിക്കുന്നത്. പരോക്ഷമായി മലയാള സിനിമയിലെ ഒരു പ്രശസ്ത നടനെയാണ് കമൽ ഉന്നം വെച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കരുതുന്നത്.

ജനപ്രിയ ചിത്രത്തിന്റെ കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള പുലിമുരുകൻ വരാതിരുന്നത് ഈ ബിംബങ്ങൾ ഉടയ്ക്കുന്നതിന്റെ മുന്നോടിയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചിരിക്കുന്നത്. ആഷിക് അബുവിന്റെ മഹേഷിന്റെ പ്രതികാരത്തിന് കിട്ടിയ ജനപ്രീതിയേക്കാൾ എത്രയോ മടങ്ങ് ഇരട്ടിയാണ് പുലിമുരുകന് കിട്ടിയതെന്നാണ് ചിലരുടെ സംശയം. അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടില്ലെന്ന കമലിന്റെ പ്രസ്താവന തന്നെ സംശയം ഉളവാക്കുന്ന തരത്തിലുള്ളതാണെന്നും ചിലർ പങ്കു വെക്കുന്നു. ബിംബങ്ങളെ ഉടയ്ക്കാനാണ് അവാർഡ് കൊടുക്കുന്നതെങ്കിൽ ഈ അവാർഡ് നിർണ്ണയം കൊണ്ടെന്തു ഫലം എന്നാണ് സോഷ്യൽ മീഡിയ യുടെ ചോദ്യം. ഏതായാലും സംഭവവം പുതിയ വിവാദത്തിലേക്കാണ് മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button