ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീകരര്‍ നടത്തുന്ന ആക്രമണം തുടരുന്നു. താക്കൂര്‍ഗഞ്ചില്‍ ഒരു വീടിനുള്ളില്‍ ഒളിഞ്ഞിരുന്നാണ് ഭീകരര്‍ ഏറ്റുമുട്ടുന്നത്. ആദ്യം ഒരാള്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍, വീട്ടിനുള്ളില്‍ രണ്ടുപേരുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ കീഴ്‌പ്പെടുത്താന്‍ സകല അടവും പയറ്റുകയാണ് ഭീകരവിരുദ്ധ സേന.
ഏറ്റുമുട്ടല്‍ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കീഴടങ്ങാന്‍ ഭീകരര്‍ തയാറായിട്ടില്ല. മുളക് ബോംബ് പ്രയോഗിക്കുകയും പുക കടത്തിവിടുകയും ചെയ്‌തെങ്കിലും അവരെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്തിനുള്ളിലേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെയാണ് പോലീസുകാര്‍ക്കെതിരെ വെടിവയ്പ്പുണ്ടായത്.
കമാന്‍ഡോകളടക്കം രംഗത്തിറങ്ങി ഏറ്റുമുട്ടല്‍ നടത്തുകയാണ്. ഭീകരരെ ജീവനോടെ പിടികൂടുന്നതിനാണ് ശ്രമം. കീഴടങ്ങാന്‍ ഭീകരരോട് ആവശ്യപ്പെട്ടെങ്കിലും അതിനു തയാറല്ലെന്നാണ് അവര്‍ പറയുന്നത്.
Post Your Comments