NewsIndia

ബന്ധുക്കൾ ബലാത്സംഗം ചെയ്തു :ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് വീട്ടമ്മയുടെ കത്ത്

ബറെയ്‌ലി: ബന്ധുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വീട്ടമ്മ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് 50 കാരിയായ വീട്ടമ്മ കത്തയച്ചിരിക്കുന്നത്. ബന്ധുക്കളായ ആറ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നും പീഡനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും വീട്ടമ്മ നൽകിയ കത്തിൽ പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതികൾ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും തന്റെ ഇളയ മകനെയും ഉപദ്രവിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

പ്രതികളുടെ പേര് സഹിതമാണ് വീട്ടമ്മ കത്തയച്ചത്. അന്‍സാര്‍ ഖാന്‍, സവീന്‍, ഷറഫത് ഹുസൈന്‍, സഞ്ജീവ് ഖാന്‍, ഇഫാഖ് അഹമ്മദ്, മെഹന്ദി ബെയ്ഗ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്നാണ് വീട്ടമ്മ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button