KeralaNews

കേരളത്തിൽ മഴ പെയ്തത് താൻ പൂജ ചെയ്‌തിനാൽ: മഴയ്ക്ക് അവകാശവാദവുമായി യജ്ഞവിദഗ്ധന്‍ രംഗത്ത്

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തിറങ്ങിയ മഴയ്ക്ക് അവകാശവാദവുമായി ഒരു യജ്ഞവിദഗ്ധന്‍ രംഗത്ത്. താൻ പൂജ ചെയ്തതിനാലാണ് മഴയുണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പൂജയ്ക്ക് ശേഷമുള്ള മേഘത്തോടുകൂടിയ സാറ്റലൈറ്റ് ചിത്രവും നല്‍കിയിട്ടുണ്ട്. ആചാര്യ എം ആര്‍ രാജേഷാണ് തങ്ങള്‍ കഴിഞ്ഞ 11 ദിവസങ്ങളായി തുടര്‍ച്ചയായി ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെയും വരുണദേവനെയും ആവാഹിച്ചു കൊണ്ടുവന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 21 ചൊവ്വാഴ്ച മുതലാണ് വൈദികമായ വൃഷ്ടിയജ്ഞം ആരംഭിച്ചതെന്നും മാര്‍ച്ച് നാലിന് ശനിയാഴ്ചയോടെ മഴയുമെത്തിയെന്നും ഇദ്ദേഹം പറയുന്നു. പ്രാചീന കാലത്തെ ശാസ്ത്രവിധിപ്രകാരമുള്ള മഴയുണ്ടാക്കല്‍ യജ്ഞമാണത്രേ ഇത്. യജ്ഞം ചെയ്യുന്നതിന് മുന്‍പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി. ജലസാന്ദ്രത എന്നിവ കണക്കാക്കി, ഇതിന്റെ തോത് അനുസരിച്ചാണ് യജ്ഞത്തില്‍വേണ്ട ആഹുതി നിജപ്പെടുത്തുന്നതെന്നും ആചാര്യ വ്യക്തമാക്കുന്നു. അവകാശപ്പെടലിനൊപ്പം ശാസ്ത്രീയ അടിത്തറയും ഇവര്‍ വിവരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നടന്ന വൃഷ്ടിയജ്ഞത്തിന്റെ വിശദാംശങ്ങളും എവിടെയൊക്കെ മഴ പെയ്തെന്നും അവർ വിശദീകരിക്കുന്നു. എന്തായാലും യജ്ഞവിദഗ്ധന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button