India

പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന ദേശീയ പതാക ഇന്ത്യ ഉയര്‍ത്തി: രഹസ്യക്യാമറയുണ്ടോ?

ന്യൂഡല്‍ഹി : പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തി ഇന്ത്യ ദേശീയ പതാക ഉയര്‍ത്തി. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലാണ് ഇന്ത്യ കൊടി ഉയര്‍ത്തിയത്. 360 അടി ഉയരമാണ് പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നത്. കാരണം, മറ്റൊന്നുമല്ല ദേശീയ പതാകയില്‍ ക്യാമറയുണ്ടോ എന്നാണ് സംശയം.

ഫ്‌ളാഗ് മീറ്റില്‍ പാക്കിസ്ഥാന്‍ അധികൃതര്‍ ഇത്തരമൊരു ആശങ്ക പങ്കുവെച്ചെന്ന് ബിഎസ്എഫ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ഇന്ത്യ കൊടി ഉയര്‍ത്തിയത്. 300 അടി ഉയരത്തില്‍ റാഞ്ചിയില്‍ നില്‍ക്കുന്ന ദേശീയപതാകയെയാണ് അട്ടാരിയിലെ ത്രിവര്‍ണ പതാക പിന്നിലാക്കിയത്. അതേസമയം, തങ്ങള്‍ക്ക് മറ്റൊരു ദുരുദ്ദേശ്യവും ഇതില്‍ ഇല്ലെന്നാണ് ബിഎസ്എഫ് അറിയിച്ചത്.

രഹസ്യക്യാമറ ഉപയോഗിക്കാനല്ല ഇത്ര ഉയരത്തില്‍ ദേശീയപതാക ഉയര്‍ത്തിയിരിക്കുന്നതെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ 150 അടി ഉയരത്തില്‍ കൂടുതല്‍ ഒന്നും തന്നെ പാടില്ലെന്നാാണ് പാക്കിസ്ഥാന്റെ ധാരണ. ഇത് രാജ്യാന്തര ധാരണകളുടെ ലംഘനമാണെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button