ന്യൂഡല്‍ഹി: ഓപ്പോ കമ്പനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോണ്‍സറായി. ബിസിസിഐയാണ് സ്പോണ്‍സറെ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ഇരുവരും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. 1079 കോടി രൂപയാണ് മൊബൈല്‍ കമ്പനിയുമായുള്ള കരാര്‍.
സ്റ്റാര്‍ ഇന്ത്യയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ സ്പോണ്സര്. 2013 മുതലാണ് സ്റ്റാര്‍ ടീം ഇന്ത്യന്‍ ടീമിന്റെ സ്പോണ്സര് ആകുന്നത്. കരാര്‍ സ്വന്തമാക്കിയതോടെ ഓപ്പോ ഇന്ത്യയുടെ ഓരോ മത്സരങ്ങള്‍ക്കുമായി 4.61 കോടി രൂപയും ഐസിസി മത്സരങ്ങള്‍ക്ക് 1.56 കോടി രൂപയും ബിസിസിഐക്കു നല്‍കേണ്ടിവരും.
Post Your Comments