കൊച്ചി: കൊട്ടിയൂരില്‍ വൈദീകന് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് കോടതി തടഞ്ഞു. വെള്ളിയാഴ്ചവരെ സിസ്റ്റര്‍ ഒഫീലിയയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിനോട് ശുപാര്‍ശ ചെയ്തു.
സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ഒഫീലിയ മുന്‍ കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വൈത്തിരി ദത്തെടുപ്പ് കേന്ദ്രത്തിന്റെ മേധാവിയാണ് സിസ്റ്റര്‍ ഒഫീലിയ. കേസില്‍ എട്ടാം പ്രതിയാണ് ഇവര്‍.
കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, ഹൈദരി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നവജാതശിശുവിനെ ലഭിച്ചിട്ടും ഉത്തരവാദപ്പെട്ടവരെ അറിയിച്ചില്ലെന്നതാണ് സിസ്റ്റര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം.
തനിക്ക് 78 വയസ് പ്രായമുണ്ടെന്നും അനാഥാലയത്തിന്റെ ചുമതല മാത്രമാണ് തനിക്കുളളതെന്നും ജാമ്യാപേക്ഷയില്‍ ഒഫീലിയ വ്യക്തമാക്കിയിരുന്നു.
Post Your Comments