ന്യൂഡൽഹി: വനിതാഹോസ്റ്റലുകളിൽ സമയനിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി.എൻ ഡി ടി വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു മേനക ഗാന്ധിയുടെ അഭിപ്രായം.കൗമാരക്കാലത്തെ ഹോർമോൺ മാറ്റം ഒരു വെല്ലുവിളിതന്നെയാണെന്നും അതുമൂലമുണ്ടാകുന്ന പൊട്ടിത്തെറികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഒരു ലക്ഷ്മണ രേഖ അനിവാര്യമാണെന്നും അവർ പറഞ്ഞു. ആറു മണിക്ക് ശേഷം ആൺകുട്ടികളെയും പെൺകുട്ടികളെയും കറങ്ങി നടക്കുന്നത് നിയന്ത്രിച്ചാൽ തന്നെ ഒരു പരിധിവരെ പല പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്ന് മേനക പറഞ്ഞു.സമയ നിയന്ത്രണമാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് അവർ പറഞ്ഞു.
Post Your Comments