തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വരൾച്ചയെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വരൾച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചെന്നും വരൾച്ചയ്ക്ക് സംസ്ഥാന സർക്കാർ അല്ല കാരണം എന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വരൾച്ച നേരിടാൻ സർക്കാർ ഒക്ടോബർ മുതൽ നടപടി ശേഖരിച്ചു വരുന്നെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സഭയെ അറിയിച്ചു.
Post Your Comments