ജനീവ: ലോകത്തെ കാല്‍ഭാഗം കുട്ടികളും മരിക്കാനുള്ള കാരണം പരിസ്ഥിതി മലിനീകരണവും, അനാരോഗ്യപരമായ ജീവിത സാഹചര്യങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. മലിനമായ ജലവും വായുവും കുട്ടികളുടെ വളര്‍ന്നു വരുന്ന ആന്തരീക അവയവങ്ങളെയും, പ്രതിരോധ ശക്തിയെയും എളുപ്പത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി മാര്‍ഗരറ്റ് ചാന്‍ പറയുന്നത്.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ അന്തരീക്ഷ മലിനീകരണം കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതായും കുട്ടികള്‍ക്ക് ന്യുമോണിയ ബാധിക്കുകയും അത് വഴി ആസ്മ പോലുള്ള രോഗങ്ങള്‍ അവരെ മരണം വരെ പിന്തുടരുകയും ചെയ്യുന്നു. ഹൃദ് രോഗങ്ങളും, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും വരാനുള്ള സാധ്യതകളും കൂടുതലാണ്. ലോക സംഘടനകൾ ഇത് ഒഴിവാക്കാനായി നടപടി എടുക്കണമെന്നും മാര്‍ഗരറ്റ് ചാന്‍ വ്യക്തമാക്കി.
Post Your Comments