തിരുവനന്തപുരം•സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ച സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാവിനെ ആര്‍.എസ്.എസ് നേതൃത്വം താക്കീത് ചെയ്തു.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നേതാവാണ് കോഴിക്കോട്ടെ പ്രശസ്ത ആശുപത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. സംഭവം ഇങ്ങനെ, കഴിഞ്ഞമാസം വൃക്ക രോഗിയായ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ പിഴവ് ഉണ്ടായതായി ആരോപിച്ച് പ്രവര്‍ത്തകനെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട നേതാവ് ആശുപത്രി മാനേജ്മെന്റില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി പ്രവര്‍ത്തകന് നല്‍കുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് ആശുപത്രി അധികൃതരെ വീണ്ടും വിളിച്ച നേതാവ് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സമരം ചെയ്ത് ആശുപത്രി പൂട്ടിക്കുമെന്നും നേതാവ് ഭീഷണി മുഴക്കി. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പരാതിയുമായി ആര്‍.എസ്.എസ് നേതൃത്വത്തെ സമീപിച്ചത്. ആശുപത്രി മേധാവിയായ വനിതയ്ക്ക് ആര്‍.എസ്.എസ് നേതൃത്വവുമായുള്ള അടുപ്പമാണ് നേതാവിന് വിനയായത്. നേതാവിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്നു.
സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. പണം ആവശ്യപ്പെട്ടത് രോഗിയായ പ്രവര്‍ത്തകന് വേണ്ടിയല്ലെന്ന് വ്യക്തമായതോടെയാണ് നേതാവിനെ താക്കീത് ചെയ്യാന്‍ ആര്‍.എസ്.എസ് നേതൃത്വം തീരുമാനിച്ചത്.
Post Your Comments