ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു.ആലപ്പുഴ ഹരിപ്പാട് കരുവാറ്റ കാരമുക്ക് വാലുചിറിൽ സുജിത്ത് (34) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപെട്ട് ഇയാളുടെ ബന്ധു രാജീവനെ പോലീസ് തെരയുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ സുജിത്തിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ 10.30 ഓടെ മരിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ആലപ്പുഴയിൽ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. ഇപ്പോഴത്തെ സംഭവത്തിന് രാഷ്ട്രീയം ഇല്ലെന്നു പോലീസ് അറിയിച്ചു.
Post Your Comments