India

പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍

ഭോപ്പാല്‍ : പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍. ഭോപ്പാല്‍ സ്വദേശിയും ഒരു കുഞ്ഞിന്റെ അച്ഛനുമായ വിജയും, സുഹൃത്തിന്റെ ഭാര്യയായ കാമുകി കുസുംകിയുമാണ് തൂങ്ങി മരിച്ചത്. പരസ്പരം ചുംബിച്ച് നില്‍ക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. കുറച്ച് ദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. കുസുംകിയുടെ വീടിന് അടുത്ത് തന്നെയാണ് വിജയ് താമസിച്ചിരുന്നത്. ഇരുവരും കുടുംബ സുഹൃത്തുക്കളും ആയിരുന്നു. എന്നാല്‍ ഇവരുടെ പ്രണയത്തെ കുറിച്ച് ബന്ധുക്കള്‍ക്ക് അറിവ് ഉണ്ടായിരുന്നില്ല.

കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടുകയായിരുന്നു. പിന്നീട് പരസ്പരം ചുംബിച്ച് നില്‍ക്കുന്ന വിധത്തില്‍ ഗ്രാമത്തിലെ മരത്തിന് മുകളില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നുവെന്നും മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയില്ലെന്ന് അറിയുന്നതിനാല്‍ ഇരുവരും ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ് പറയുന്നു. ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഗ്രാമത്തിലെ മരത്തിന് മുകളില്‍ ഇരുവരും തൂങ്ങി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button