KeralaNews

വടക്കൻ കേരളീയർക്ക് ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നു

കണ്ണൂർ: വടക്കൻ കേരളത്തിലെ മലയാളികൾക്കുള്ള ഓണസമ്മാനമായി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ നീക്കം. മെയ് മാസത്തോടെ നിർമാണം പൂർത്തിയാകുന്ന വിമാനത്താവളത്തിൽ നിന്ന് സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനാണ് ആലോചന. വിദേശത്ത് നിന്നുള്ള പത്തെണ്ണമടക്കം 16 വിമാനകമ്പനികളാണ് സർവീസ് തുടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

മേയ് മാസത്തോടെ നിർമാണം പൂർത്തിയാകുമെങ്കിലും ടെർമിനൽ, എയർട്രാഫിക് കൺട്രോൾ എന്നിവയുൾപ്പെടെ സജ്ജമാണെന്ന പരിശോധന പിന്നീട് നടത്തും. ഇതിനുശേഷം ജൂണിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസിന് അപേക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഓഗസ്റ്റിൽ ഡി.ജി.സി.ഐയുടെ ലൈസൻസ് ലഭിച്ചാൽ സെപ്റ്റംബറിൽ സർവീസ് തുടങ്ങാനാകും എന്നാണ് കണക്ക്കൂട്ടൽ. എയർ ഇന്ത്യ എക്സ്പ്രസ്സ്, ജെറ്റ് എയർവേയ്‌സ്, ഗോ എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നെ ഇന്ത്യൻ കമ്പനികളും എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എത്തിഹാദ്, എയർ അറേബ്യ, ഒമാൻ എയർവേയ്‌സ്, സൗദിയ എയർലൈൻസ്, സിൽക്ക് എയർവേയ്‌സ് എന്നീ വിദേശകമ്പനികളുമാണ് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button