ദുബായ്•ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ ഇന്ത്യന്‍ തൊഴിലാളി ദുബായിയില്‍ വിചാരണ നേരിടുന്നു. 31 കാരനായ വെല്‍ഡിംഗ് തൊഴിലാളി നവംബറിലാണ് പോലീസ് പിടിയിലായത്.
ഒരു പലചരക്ക് കടയിലെ ഇന്ത്യക്കാരനായ ജീവനക്കാരന്‍ ഫേസ്ബുക്ക് പരിശോധിക്കുമ്പോഴാണ് വെല്‍ഡര്‍ നടത്തിയ പ്രവാചക നിന്ദ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വിവരം അല്‍-റാഷിദിയ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
പോസ്റ്റിട്ടയാള്‍ താമസിക്കുന്നയിടം അറിയാവുന്ന പലചരക്ക് കട ജീവനക്കാരന്‍ പോലീസിന് താമസസ്ഥലം കാണിച്ചു കൊടുക്കുകയും തുടര്‍ന്ന് പോലീസ് അയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്ത് തന്റെ ഫേസ്ബുക്ക് പേജില്‍ വിവാദ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇയാള്‍ ചോദ്യം ചെയ്യാല്‍ വേളയില്‍ അവകാശപ്പെട്ടത്.
പ്രതി പ്രവാചകന്‍ മുഹമ്മദിനെ ഫേസ്ബുക്ക് ഉപയോഗിച്ച് അവഹേളിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. പ്രോസിക്യൂട്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോഴും ഇയാള്‍ ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രതിക്കെതിരെ കുറ്റം ചാര്‍ജ് ചെയ്യാതിരുന്ന ജഡ്ജ് മൊഹമ്മദ് ജമാല്‍ പുതുക്കിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. കേസില്‍ അടുത്ത വിചാരണ മാര്‍ച്ച് 21 ന് നടക്കും.
പ്രതിയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കാര്യത്തില്‍ ദുബായ് പോലീസ് കുറ്റാന്വേഷണ റിപ്പോര്‍ട്ടിലും സ്ഥിരീകരണമില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments