കൊല്ലം ; ഗുണ്ടകളുടെ സ്വന്തം നാടായി നമ്മുടെ കേരളം മാറുന്നുവെന്നതിന് മറ്റെന്ത് തെളിവ് വേണം കൊല്ലം റൂറൽ ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 720 ഗുണ്ടകളെ. അതോടൊപ്പം സാമൂഹിക വിരുദ്ധ പ്രവർത്തങ്ങളിൽ ഉൾപ്പെട്ട 150 പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരിൽ 37 പേർക്കെതിരെ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി റൂറൽ എസ് പി എസ് സുരേന്ദ്രൻ അറിയിച്ചു.
പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ ഒരു സബ്ബ് ഇൻസ്‌പെക്ടർ ഉൾപ്പെട്ട പത്ത അംഗ സംഘത്തിന് പരിശീലനം നൽകിയതായും, ജനജീവിതത്തിന് ഭീക്ഷണി ഉയർത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സെൽ പ്രവർത്തനം ആരംഭിച്ചതായും എസ് പി പറഞ്ഞു.
ഗുണ്ടകളിൽ നിന്നും സാമൂഹ്യ വിരുദ്ധരിൽ നിന്നും ജനജീവിതം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി റൂറൽ ജില്ലാ പരിധിയിൽ ഗുണ്ടാ പ്രവർത്തങ്ങൾക്കെതിരെ നടപടിയെടുക്കാൻ എസ് പിയുടെ നേത്രത്വത്തിലുള്ള ആന്റി ഗുണ്ടാസ്ക്വാഡാണ് പ്രവർത്തിക്കുന്നത്.
Post Your Comments