NewsIndia

ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ തമിഴ്നാട് സർക്കാരിനു സമർപ്പിച്ചു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. റിപ്പോർട്ടിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലുണ്ട്. റിപ്പോർട്ട് കൈമാറിയത് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹതകള്‍ അവസാനിക്കാനാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്രീനിവാസാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കിയത്.

ജയലളിതയെ പരിശോധിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു സംഘം സീനിയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ എയിംസില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ ആറ് വരെയുള്ള അഞ്ച് ദിവസങ്ങളിലായിരുന്നു സംഘം എയിംസില്‍ എത്തിയത്. സംഘത്തെ നയിച്ചിരുന്നത് പള്‍മനോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ജി സി ഖില്‍നാനിയായിരുന്നു. ഇവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ശ്രീനിവാസ് പറയുന്നു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന എഐഎഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വത്തിന്റെ ആരോപണങ്ങള്‍ ഞായറാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും ജയലളിതയുടെ മരണം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തോ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കറും എഐഎഡിഎംകെ നേതാവുമായ പി എച്ച് പാണ്ഡ്യന്‍ രംഗത്തെത്തിയിരുന്നു. ജയലളിതയെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ ആരോ തള്ളിയിട്ടെന്നായിരുന്നു പാണ്ഡ്യന്റെ ആരോപണം. ഇതിന് പിന്നാലെയിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അതിന് ശേഷം അമ്മയെ ആരും കണ്ടിട്ടില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു. രണ്ട് തവണയാണ് ഈ ആരോപണങ്ങള്‍ പാണ്ഡ്യന്‍ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button