India

ഭര്‍ത്താവിന്റെ കല്യാണം കലക്കാനെത്തിയ ഭാര്യ കലിപ്പ് തീര്‍ത്തു; വിവാഹ വേദിയില്‍ സംഘര്‍ഷം

ലുധിയാന: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് എത്തിയ ആദ്യ ഭാര്യ കൈകാര്യം ചെയ്തതിങ്ങനെ. കല്യാണവേദിയില്‍വെച്ച് ഭര്‍ത്താവിന്റെ കരണത്തടിക്കുകയായിരുന്നു. ലുധിയാനയിലാണ് സംഭവം നടന്നത്. ഗായകന്‍ കൂടിയായ വിശാല്‍ കുമാര്‍ സോനു (42) എന്നയാളാണ് രണ്ടാം വിവാഹം ചെയ്തത്.

ഭാര്യ രാഖിയാണ് യുവാവിന്റെ കരണത്തടിച്ചത്. സോനു ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും തന്നെ വിവാഹമോചനം ചെയ്യാതെയാണ് ഇയാള്‍ പതിനെട്ട് വയസിന് ഇളയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും രാഖി ആരോപിച്ചു.

ഭര്‍ത്താവിന്റെ വിവാഹ തീരുമാനം അറിഞ്ഞ യുവതി ബന്ധുക്കളെയും കൂട്ടിവന്ന് ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. ലുധിയാനയിലെ മാല്‍ഹര്‍ റോഡിലെ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. സ്ഥലത്തെത്തിയ രാഖിയെ അറിയില്ലെന്ന് സോനു പറഞ്ഞപ്പോഴാണ് അടിപിടിയിലേക്ക് കലാശിച്ചത്.

14 വര്‍ഷം മുന്‍പാണ് സോനു, രാഖിയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് പതിമൂന്ന് വയസുള്ള ഒരു മകളുണ്ട്. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നുവെന്നാണ് പറയുന്നത്. കുടുംബകലഹത്തെ തുടര്‍ന്ന് രാഖി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button